
Is this your show? Claim this page
PodCred
The people behind this show
People get invited back because someone remembered they were great.
PodCred is the verified record of who made this show. A credit here means people who were there confirmed the work.
Hosts
Who is on this show?
Think of the guest you still think about. The producer who makes the host sound smart. The editor who saves every episode. If a name is missing here, that person is invisible everywhere.
Add a creditEpisodes
448 episodes2026 ലെ ദീപാവലി പോഡ്കാസ്റ്റ് : അക്ബർ രാജധാനിയിൽ താൻസെൻ പാടി തിരികൊളുത്തിയ ദീപക് രാഗത്തെക്കുറിച്ച്
ദില്ലി - ദാലിയുടെ 2026 ലെ ദീപാവലി പോഡ്കാസ്റ്റ് വെളിച്ചം എന്ന് പേരുള്ള ഒരു ഉത്തരേന്ത്യൻ രാഗത്തെക്കുറിച്ചാണ്. അക്ബറിന്റെ രാജധാനിയിൽ താൻസെൻ അതു പാടിയപ്പോൾ താനേ വിളക്കു തെളിഞ്ഞെന്ന് ഐതിഹ്യം.രാംപൂർ നവാബിന്റെ സംഗീതസദസ്സിലെ...
മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman
കുമാരനാശാൻ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ പത്രാധിപർ ടി .കെ. മാധവൻ 1919 ൽ ആയിരിക്കണം ദേശാഭിമാനിയിൽ ഒരു മുഖപ്രസംഗം എഴുതി, മഹാകവി മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മേലിൽ കവിതയെഴുത്തിൽ മാത്രം ശ്രദ്ധിച്ച്...
ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri
ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റ് ഉസ്താദ് ഈ ഗാനം...
‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan
ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്കാസ്റ്റ് ‘എപ്പടി പാടിനരോ’: ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും...
IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?
ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട്...
യൂറോപ്പിൻ്റെ 'ഇസ്ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan
കാന്തപുരത്തിന്റെ പ്രസ്താവനയെ മുൻനിർത്തി കേരളത്തിൽ ചർച്ച നടക്കുന്ന അവസരത്തിൽ സെപ്തംബർ പന്ത്രണ്ടാം തീയതി ഇറങ്ങിയ The Economist മാസിക യിൽ യൂറോപ്പിലെ ഇസ്ലാമിനെക്കുറിച്ച് രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്....
അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്റ്റെയ്നം: Tributes to Gloria Steinem
അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്റ്റെയ്നംദില്ലി ദാലി പോഡ്കാസ്റ്റ് ചെയ്യുന്ന ആദര പോഡ്കാസ്റ്റ് അമേരിക്കൻ ഫെമിനിസ്റ്റ് കർമ്മധാരയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്ലോറിയ സ്റ്റെയ്നം...
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?ദില്ലി - ദാലിയുടെ പുതിയ ലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം.Note: പോഡ്കാസ്റ്റ് upload ചെയ്തുകഴിഞ്ഞാണ് ഇന്ത്യയുടെ സുപ്രീം കോടതി CJP പ്രക്ഷോഭകർക്കെതിരെയുള്ള FIR കൾ റദ്ദാക്കിയതും...
കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks
കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി. എൻ. സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ...
ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സിംഗ്
കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു. 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ...
എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan
എം .പി. പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്കാസ്റ്റ് സംഭാഷണം: ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും...
മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ
സുഹൃത്തേ,ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ...
ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക
പുതിയ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ: ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി...
രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation
നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്
ഒരു കാർട്ടൂൺ ഉണർത്തിയ രാമായണമാസ ചിന്തകൾ : ഗാന്ധിയും രാമനും
സബർമതി ആശ്രമത്തിലെ അന്തേവാസികൾ ഗാന്ധിജിയോട് പ്രാർത്ഥിക്കാൻ ആശ്രമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നഭ്യർത്ഥിച്ചു. ഗാന്ധിജി പറഞ്ഞു: 'ഏത് തുറസ്സായ സ്ഥലവും ദേവാലയമാണ്. തുറസ്സിന്റെ മേലാപ്പ് നീലാകാശവും അതിരുകൾ കിഴക്കും പടിഞ്ഞാറും...
250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം
"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം...
വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri
കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ...
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips
മെസ്സി, അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ...
വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi
"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ, അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ. രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു. സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക്...
യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan
യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിതം കൂടുതൽ സുഖകരവും ശാന്തിപൂർണവുമാക്കാൻ ഭരണപരമായി സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ്? കേരളത്തിൽ senior citizens നു വേണ്ടി ഒരു പ്രത്യേക മന്ത്രിതല വകുപ്പ് രൂപീകരിച്ചിരിക്കുന്ന...
ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali
ലോകത്തിലെ വൻശക്തികളിലൊന്നിന്റെ പ്രസിഡണ്ടിനെ വാർദ്ധക്യം തളർത്തിയോ? പ്രധാന മീറ്റിങ്ങുകളിൽ ഡൊണാൾഡ് ട്രമ്പ് ഉറക്കം തൂങ്ങുന്നുവോ? കൺപോളകളിൽ തൂക്കം വർദ്ധിച്ചോ? മെഡിക്കൽ റിപ്പോർട്ടുകൾ എന്താണ് പറയുന്നത്? ദില്ലി - ദാലി...
വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി
1943 ൽ അംബേദ്കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India. അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of...
Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ
ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ: സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി...
കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ
1941 ൽ ജി. ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ്. കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക്...
OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ
OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട്? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്കാസ്റ്റ് പരമ്പരയിൽ എസ്. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
അജയ്യൻ പോലും തോറ്റു: ഇന്ത്യയിലെ ആധിപത്യരാഷ്ട്രീയത്തിന് ഹംഗറി നൽകുന്ന പാഠങ്ങൾ Our World in 7 minutes
ഹംഗേറിയൻ തിരഞ്ഞെടുപ്പിലെ വിക്ടർ ഓർബന്റെ ഭീമൻ പരാജയത്തിനെ മുൻനിർത്തി ഒരന്വേഷണം .'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന ദില്ലി -ദാലി പോഡ്കാസ്റ്റ് പരമ്പരയുടെ പുതിയ ലക്കം.
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ....
പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ? Our World in 7 Minutes Dilli Dali series
പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ?ദില്ലി -ദാലി പോഡ്കാസ്റ്റിൽ ഒരു പ്രതിവാര പംക്തി തുടങ്ങുകയാണ്.നമ്മുടെ ലോകം ഏഴുമിനിട്ടിൽ .ആദ്യ ലക്കം പ്രതിപാദിക്കുന്ന വിഷയം അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തിലെ താൽകാലിക വെടിനിർത്തലിൽ...
ശരണ്യ കേൾക്കുവാനായി ഒരു പോഡ്കാസ്റ്റ്: അതിജീവനവും The Little Prince ഉം
ശരണ്യ കേൾക്കുവാനായി ഒരു പോഡ്കാസ്റ്റ് വഴി തെറ്റി, കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ? ഏതെങ്കിലും...
ജീവിതം തുടരണമോ? അവസാനിപ്പിക്കണോ? ഹരീഷ് റാണയുടെ ദയാമരണത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്
ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്നത് മനുഷ്യന്റെ അവകാശമാണോ അതോ ഉത്തരവാദിത്വമാണോ? ഈ ചോദ്യം ഇവിടെ തുറന്നുകിടക്കട്ടെ. കാരണം ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്തിടത്തോളം കാലം മരണത്തിന്റെ അർത്ഥവും...
അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്?
ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി. തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട്...
ഒരു ഗാനവും ഗായികയും: ബീഗം അഖ്തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനത്തെക്കുറിച്ച്
ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം .സംഗീതസംബന്ധിയാണിത്.മഹാഗായിക ബീഗം അഖ്തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനവും ഗായികയുടെ ജീവിതവും.ഒരു കാലഘട്ടത്തിന്റെ ലാവണ്യപ്രാതിനിധ്യമാണ് ആ സംഗീതത്തിൻ്റെ അഴകും...
എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്: മണി ശങ്കർ മുഖർജി (ശങ്കർ ): Tribute to Mani Sankar Mukherjee
1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം...
കൃത്രിമബുദ്ധിയെ എഴുത്തുകാർ അതിജീവിക്കുമോ ? A podcast based on philosopher Boris Groy's article on AI
കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക്: കൃത്രിമബുദ്ധി എന്ന...
The Love Story of Mozart and Constanze സംഗീതത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 2026 Valentine's Day
ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട്...
ലത മങ്കേഷ്കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ? Understanding the India That Shaped Lata Mangeshkar 24/9
ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു. അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്കാസ്റ്റ് രൂപമാണ് ഈ ലക്കം...
അപ്രായോഗികതയുടെ പ്രയോഗം: 2026 ജനുവരി 30 മഹാത്മാ ഗാന്ധിയുടെ രക്ഷസാക്ഷിത്വദിന പോഡ്കാസ്റ്റ്
ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം...
ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?
ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?A podcast by S. Gopalakrishnan on Dilli Dali.Please subscribe to Dilli Dali Podcast.This podcast is available on all major podcast platforms as well.
'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?' Gig workers നായി ഒരു ഐക്യദാർഢ്യ പോഡ്കാസ്റ്റ്
കഴിഞ്ഞയാഴ്ച തീവണ്ടിയിൽ order ചെയ്ത ഭക്ഷണം കൊടുത്തപ്പോഴേക്കും വണ്ടി ഓടിത്തുടങ്ങിയതിനാൽ പുറത്തേക്കുചാടി വീണുപോയ ഒരു delivery boy യുടെ വീഡിയോ ദൃശ്യം അതിവേഗ supply എന്ന പുത്തൻ തൊഴിൽ മേഖലയിലെ നൈതികപ്രശ്നങ്ങൾ വീണ്ടും...
ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് ജാഫർ പനാഹി
ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹി BBC global podcast ന് നൽകിയ അഭിമുഖത്തെ മുൻനിർത്തി ഒരു മലയാളം പോഡ്കാസ്റ്റ്
ശബരിമലയിൽ നിന്നും അയ്യപ്പൻ പണ്ടേ ഓടിപ്പോയതാണെന്ന് പണ്ടേ പറഞ്ഞ എൻ . എൻ . പിള്ള
ശബരിമലയിൽ വിവാദം അടങ്ങാതെ പുകയുമ്പോൾ ഒരു യവനനായകനെ മുൻനിർത്തി എൻ. എൻ. പിള്ള ശബരിമല അയ്യപ്പനുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്
മനുഷ്യാന്തസ്സിന്റെ ചലച്ചിത്രകാരൻ : Tributes to Béla Tarr : Interview with C.S. Venkiteswaran 3/2026
‘Poor, ugly, sad people have a right to life’: Béla Tarrമനുഷ്യാന്തസ്സിന്റെ ചലച്ചിത്രകാരൻ അന്തരിച്ച ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല ടാറിന്റെ സംഭാവനകളെക്കുറിച്ച് ചലച്ചിത്രചരിത്രകാരൻ ഡോ. സി .എസ്. വെങ്കിടേശ്വരനുമായുള്ള സംഭാഷണം
വെനിസ്വേലയിൽ എന്താണ് ട്രമ്പിന്റെ പദ്ധതി ? Dr P Ravindranathan, Latin American Political Analyst 2/2026
വെനിസ്വേലയിൽ ട്രമ്പ് നടത്തിയ കടന്നുകയറ്റം എങ്ങനെ Trump Corollary യുടെ ഭാഗമാകുന്നു ?ഈ കടന്നുകയറ്റത്തിലുള്ള ചൈനീസ് ഘടകം എന്താണ് ?അമേരിക്കൻ എണ്ണക്കമ്പനികളുടെ ചട്ടുകമോ ട്രമ്പ് ?ഹ്യൂഗോ ചാവേഴ്സിന്റെ ലാറ്റിൻ അമേരിക്കൻ...
'മലനിരകളും ഇന്ത്യൻ കോടതികളും': Interview with Shyama Kuriakose, Environmental Law expert 1/2026
വടക്കേയിന്ത്യയിലെ നാലുസംസ്ഥനങ്ങളിൽ ജീവയോഗ്യമാം വിധം ഭൗമശാന്തി നിലനിർത്തുന്നതിൽ സുപ്രധാനപങ്കു നിർവഹിക്കുന്ന മലനിരകളാണ് 'അരാവല്ലി'. 2025 അവസാനം, ഡിസംബർ ഇരുപത്തൊൻപതാം തീയതി ഈ ഗിരിനിരകളെ ആദരിക്കുന്ന ഒരു തീരുമാനം ഇന്ത്യയുടെ...
ബഷീറിന്റെ 'കമാൽ' എന്ന പുസ്തകവും ഖിലാഫത്ത് പ്രസ്ഥാനവും ബഷീർ എന്ന പുരോഗാമിയും: Interview with M.N. Karassery
1939 ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയതാണ് മുസ്തഫ കമാൽ പാഷയുടെ ജീവചരിത്രം.ആദ്യമായി അത് ഇപ്പോൾ മലയാളത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.തുർക്കി ജനതയെ ആധുനീകരിക്കാൻ ശ്രമിച്ച കമാൽ അത്താതുർക്കിനെ ആദരത്തോടെ കാണുന്ന ഈ...
GANDHI AND OUR WORLDS OF IDEAS: INTERVIEW WITH RAMACHANDRA GUHA BY S. GOPALAKRISHNAN
This episode of the Dilli Dali Podcast is the full version of a long conversation with historian Ramachandra Guha at the Gandhi Fest in Vadakara held on October 4, 2025.Thanks to the organizers of the Gandhi Fest, 2025.
ഓർമ്മകൾ ചന്ദനഗന്ധം പോലെ : അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി . സരസ്വതി എഴുതിയ സ്മരണകൾ
സാഹിത്യകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി തൊണ്ണൂറ്റിനാലാം വയസ്സിൽ ഡിസംബർ ഒന്നാം തീയതി അന്തരിച്ചു. ഇത് ദില്ലി -ദാലി യുടെ ആദരപോഡ്കാസ്റ്റ് ആണ്. അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി. സരസ്വതി എഴുതിയ സ്മരണകൾ, '...
'ഇത്തിരിനേരം' സത്യസന്ധമായ ഒരു കുടുംബചിത്രമാണ് : Interview with Prasanth Vijay and Vishak Shakti
സങ്കീർണ്ണമായ ഒരു ജീവിതസന്ദർഭത്തെ ലളിതസുഭഗമായ ആഖ്യാനത്തിലൂടെ മനോഹരമാക്കിയ ചലച്ചിത്രാനുഭവമാണ് പുതിയ മലയാളസിനിമയായ 'ഇത്തിരിനേരം'.സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ്, തിരക്കഥാകൃത്ത് വിശാഖ് ശക്തി എന്നിവരുമായുള്ള ഒരു...
കഥകളി സംഘാടനത്തിന്റെ വർത്തമാനം: MKK നായർ അവാർഡ് നേടിയ MD സുരേഷ്ബാബു,കളിയരങ്ങ്,കോട്ടയം സംസാരിക്കുന്നു
കേരള കലാമണ്ഡലത്തിന്റെ ഇക്കൊല്ലത്തെ എം .കെ .കെ നായർ അവാർഡ് നേടിയ എം .ഡി. സുരേഷ് ബാബുവുമായി സംഭാഷണം. കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറിയായ സുരേഷ് ബാബു കഥകളി സംഘാടനത്തിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും,...
ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത്: ബീഹാർ തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്ത് മനോജ് മേനോൻ സംസാരിക്കുന്നു
ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത് ?ബീഹാറിലെ സ്ത്രീകളുടെ 'മര്യാദാപുരുഷോത്തമ'നായി നിതീഷ് കുമാർ മാറുന്നുവോ ?എന്തുകൊണ്ട് 'വോട്ടുകൊള്ള' ആരോപണം ബീഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയായില്ല ?ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർട്ടിയായി...
പതിനാറാം നൂറ്റാണ്ടിലെ ബംഗാളി പെൺരാമായണം ഇപ്പോൾ മലയാളത്തിൽ
പെണ്ണുങ്ങളുടെ രാമായണത്തിൽ ഏറ്റവും പ്രധാനം ബാലകാണ്ഡവും ഉത്തരരാമായണവുമാണ്.യുദ്ധകാണ്ഡമോ, സുന്ദരകാണ്ഡമോ, ആരണ്യകാണ്ഡമോ അതിൽ പ്രാധാന്യത്തോടെ വരാറില്ല.ചന്ദ്രബതീരാമായണത്തിൽ രാമനെ ശിലാഹൃദയനെന്നും പാപിയെന്നും വിളിയ്ക്കുന്നുണ്ട്....
ആകാശത്തിലെ മാരകനദികൾ A podcast by S. Gopalakrishnan
ആകാശത്തിലെ മാരകനദികൾ എന്തുകൊണ്ട് ചെറിയ സമയ മഴകളിൽ അതിഭീമവെള്ളം പെയ്തിറങ്ങുന്നു ?അദൃശ്യങ്ങളായ വൻ നദികൾ ആകാശത്ത് രൂപം കൊണ്ടിരിക്കുകയാണ് ഈർപ്പത്തിന്റെ ഈ മഹാശേഖരങ്ങളാണ് അവിചാരിതമായ മഹാമാരികൾ പെയ്യിക്കുന്നത്.പുതിയലക്കം...
ന്യൂസ് റൂമിലെ ഏകാകികൾ A podcast by S. Gopalakrishnan on an extraordinary book written by P. Ramkumar 38/2025
ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ അസാധാരണരും പുതിയ വഴി വെട്ടിയവരും ധീരരുമായിരുന്ന പത്രപ്രവർത്തകരുടെ സംഭവനകളെക്കുറിച്ച് പി. രാംകുമാർ എഴുതിയ ന്യൂസ് റൂമിലെ ഏകാകികൾ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ പോഡ്കാസ്റ്റ്
ശേഷൻ ചിന്ത്യം : ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു 37/2025
ടി .എൻ. ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി. ഉണ്ണി വിലയിരുത്തുന്നു.അംബേദ്കർ പറഞ്ഞിട്ടുണ്ട്, ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കരുതെന്ന്.ഗ്യാനേഷ് കുമാർ...
രാജ്മോഹൻ ഗാന്ധിയ്ക്ക് തൊണ്ണൂറുതികയുമ്പോൾ: അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി ചേട്ടനെക്കുറിച്ചെഴുതിയ ലേഖനം 36/2025
ഓഗസ്റ്റ് ഏഴാം തീയതി രാജ്മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്കാസ്റ്റ് .' എന്നും എപ്പോഴും മോഹൻ...
സന്ദേഹവാദത്തിൻ്റെ രശ്മികൾ: എം. കെ. സാനു അനുസ്മരണ പോഡ്കാസ്റ്റ് 35/2025
പ്രൊഫ: എം. കെ. സാനുവിനുള്ള ആദരപോഡ്കാസ്റ്റാണിത് .1976 ൽ അദ്ദേഹമെഴുതിയ 'നാരായണഗുരുസ്വാമി' എന്ന ജീവചരിത്രഗ്രന്ഥത്തിലെ പത്താമദ്ധ്യായമായ 'സന്ദേഹത്ൻ്റെ രശ്മികൾ ' പോഡ്കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് .മലയാളഭാഷയും...
എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ? സാറാ ജോസഫ് 34/2025
എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ?എഴുത്തുകാരി സാറാ ജോസഫ് സംസാരിക്കുന്നു.കാരുണ്യത്താൽ എന്നും സ്ത്രീപക്ഷത്ത്.എന്നും സ്വയം നവീകരിച്ചു.ആജീവനാന്ത റിബൽ.സൂര്യനെല്ലി, ഐസ് ക്രീം പാർലർ, വിതുര, കിളിരൂർ...
ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും : Omer Bartov എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ 33/2025
'ലോകചരിത്രത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇസ്രയേലിനെതിരേ മിണ്ടാതിരിക്കുകയും ചെയ്യുന്ന പാണ്ഡിത്യം അപലപനീയമാണ്. ഗസയിലെ കൂട്ടക്കൊലയ്ക്കുശേഷം ലോകത്തിലെ സർവകലാശാലകളിൽ ഇതുവരെ നടന്നതുപോലെയുള്ള GENOCIDE...
ദുൽകർ സൽമാൻ ത്യാഗരാജ ഭാഗവതരാകുമ്പോൾ : ഒരു ഗാനവും എം കെ ത്യാഗരാജ ഭാഗവതരും 32/2025
ദുൽകർ സൽമാൻ എം .കെ. ത്യാഗരാജഭാഗവതരായി അഭിനയിക്കുന്ന 'കാന്ത' എന്ന തമിഴ് സിനിമയുടെ റിലീസ് അടുത്തുവരികയാണ്.ഇന്നു രാവിലെ ഡൽഹിയിലെ മഴയിൽ വഴിനടക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ ഫോണിൽ നിന്നും 'മന്മഥലീലയെ വെണ്ട്റാർ ഉണ്ടോ' എന്ന...
Posts
No posts yet. Posts Dilli Dali shares on PodSubs, and what it publishes on Substack, YouTube and its own site, will show here.

Subscribe
Be on the front line of the show
Everything Dilli Dali sends its own people, first. Resources, announcements, behind the scenes, events, and giveaways, straight from the host. No account needed.
- The resources the host shares with subscribers
- Announcements before anyone else hears
- Behind the scenes from the team
- Events, invitations, and giveaways
- Only what the host sends, nothing else
Audio and video play straight from the show's own hosting. PodSubs stores and serves no media.
















