
2026 ലെ ദീപാവലി പോഡ്കാസ്റ്റ് : അക്ബർ രാജധാനിയിൽ താൻസെൻ പാടി തിരികൊളുത്തിയ ദീപക് രാഗത്തെക്കുറിച്ച്
ദില്ലി - ദാലിയുടെ 2026 ലെ ദീപാവലി പോഡ്കാസ്റ്റ് വെളിച്ചം എന്ന് പേരുള്ള ഒരു ഉത്തരേന്ത്യൻ രാഗത്തെക്കുറിച്ചാണ്. അക്ബറിന്റെ രാജധാനിയിൽ താൻസെൻ അതു പാടിയപ്പോൾ താനേ വിളക്കു തെളിഞ്ഞെന്ന് ഐതിഹ്യം.രാംപൂർ നവാബിന്റെ സംഗീതസദസ്സിലെ ധ്രുപദ് ഗായകർ ദീപക് രാഗം പാടിയിരുന്നതിന്റെ ശബ്ദലേഖനവും ഉൾപ്പെടുത്തിയിരിക്കുന്നു. മദ്രാസിൽ ജനിച്ച്, കർണാടകസംഗീതം പഠിച്ച്, പിന്നീട് ഹൈദരാബാദിലും ബോംബെയിലും ഹിന്ദുസ്ഥാനി സംഗീതം പഠിച്ച്, ഇന്ത്യാ വിഭജനശേഷം പാകിസ്ഥാനിലേക്കുപോയ വലിയ സംഗീത സമ്പാദകൻ ലുത്ഫുള്ള ഖാന്റെ ശബ്ദശേഖരത്തിൽ നിന്ന് കണ്ടെത്തിയതാണ് ഈ അപൂർവ സംഗീതരേഖ
Audio and video play straight from the show's own hosting. PodSubs stores and serves no media.
