
യമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023
പ്രഭാ ആത്രേ പാടിയ 'जमुना किनारे मोरा गाओ' എന്ന ഗാനത്തിന്റെ ഒരു പോഡ്‌കാസ്റ്റ് അനുഭവമാണിത്. ഗാനാനുഭവം വൈയക്തികമാണെന്ന് തെളിഞ്ഞ ഒരനുഭവമാണ് ഈ പോഡ്‌കാസ്റ്റിലേക്ക് നയിച്ചത്. ഗാനത്തിലെ രാധ ശ്യാമകൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുപറയുകയാണ്, 'നിനക്കെന്നെ നന്നായറിയാം. എൻ്റെ വീടറിയാം. നിന്റെ ഓടക്കുഴൽ എൻ്റെ ശുദ്ധബോധങ്ങളെ മായ്ച്ചുകളയുന്നു'. എന്നാൽ സുഗതകുമാരിയുടെ ഗോപിക പറയുന്നു, 'കാടിന്റെ ഹൃത്തിൽ, കടമ്പിന്റെ ചോട്ടിൽ, നീ ഓടക്കുഴൽ വിളിക്കുമ്പോൾ, വീട്ടുകാര്യങ്ങൾ മറന്ന് എനിക്ക് നിന്റെയരികേ എത്താൻ കഴിയുന്നില്ല, കൃഷ്ണ, നീ എന്നെയറിയില്ല' പാട്ടിൻ്റെ കേൾവിയിലും ഇത്തരം ആപേക്ഷികതകളുണ്ട്. അതാണ് ഈ പോഡ്‌കാസ്റ്റ് ഒരനുഭവത്തിന്റെ ഓർമ്മയിൽ പറയാൻ ശ്രമിക്കുന്നത്. കിരാന ഘരാനയിലെ മഹാഗായിക പ്രഭാ ആത്രേയുടെ മനോഹരഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 30 നവംബർ 2023 https://dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
