
World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025
റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ. സി. ബോസും നിക്കോള ടെസ്ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു, 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ, നിക്കോള ടെസ്ല, ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്ല നിരസിച്ചതും അല്ലെങ്കിൽ തന്നെ ഗാന്ധിയ്ക്ക് കിട്ടാതെ പോയ നോബൽ സമ്മാനവും ബഷീറിനും ഓ വി വിജയനും കിട്ടാതെ പോയ ജ്ഞാനപീഠവും ചെറിയ പുരസ്കാരങ്ങളായിത്തീർന്നില്ലേ?
Audio and video play straight from the show's own hosting. PodSubs stores and serves no media.
