
എം .എം . ലോറൻസിന് ശബ്ദാഭിവാദ്യം : ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി ' എന്ന കവിത വായിക്കുന്നു 47/2024
'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് നീരുവെച്ച കാലുകൾ കവച്ചുനിന്ന് അമറിക്കൊണ്ട് ലോറൻസ്ചേട്ടനെ പെറ്റു. പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച് ഭൂമിയുടെ പടവുകൾ ഇറങ്ങിച്ചെന്ന് കുപ്പായാണ്ടിയുടെ തോളിൽ കൈവെച്ച് ലോറൻസ് ചേട്ടൻ വിളിച്ചു, 'സഖാവേ'' എം. എം. ലോറൻസിന് ദില്ലി -ദാലിയുടെ ശബ്ദാഭിവാദ്യം. ഇന്നുരാവിലെ ദില്ലി -ദാലിയ്ക്കു വേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി' എന്ന കവിത ചൊല്ലിയത്. Communist Internationale ഗാനത്തിന്റെ പശ്ചാത്തലത്തിൽ.
Audio and video play straight from the show's own hosting. PodSubs stores and serves no media.
