
ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023
ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം. മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി. പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും. പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്കാസ്റ്റിൽ. സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ, വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ ഭൂഖണ്ഡങ്ങൾ കീഴടക്കിയ നീത്ഷെ, എഴുത്തച്ഛന്റെ ഏകാന്തയോഗി, നാലപ്പാട്ടെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാൻ മടിച്ചിരുന്ന കുട്ടിക്കൃഷ്ണമാരാര്, നാരായണഗുരുവിൻ്റെ ദർശനമാല, അൽഷെയ്മേഴ്സ് ബാധിച്ച ഒരു സുഹൃത്ത്, കംബോഡിയയിൽ യുദ്ധരംഗത്തേക്ക് തോക്കേന്തി തള്ളപ്പെട്ട കുഞ്ഞുങ്ങൾ, ആലുവായിൽ പീഡിപ്പിക്കപ്പെട്ട ഒൻപതുകാരി ...എന്തെല്ലാം ചിതറിയ ചിന്തകളാണ് ഭീംസെൻ ജോഷി ഇന്നെന്നിൽ നിറച്ചത്. പോഡ്കാസ്റ്റിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി പാടിയ 'പൂരിയ'യും ഉൾപ്പെടുത്തിയിരിക്കുന്നു. സംഗീതം ഉള്ളതിനാൽ ഹെഡ്ഫോൺ ഉപയോഗിച്ചാൽ ശ്രവ്യസുഖം കൂടും. സ്നേഹത്തോടെ എസ്. ഗോപാലകൃഷ്ണൻ 11 സെപ്റ്റംബർ 2023 https://www.dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
