
യുദ്ധഭൂമിയിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരിയ്ക്ക് എന്ത് ദേശീയത,എന്ത് മതം?63/2023
ഈ പോഡ്കാസ്റ്റ് ഉന്നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരേയൊരു ചോദ്യം യുദ്ധഭൂമിയിൽ പരിക്കേറ്റ ഒരഞ്ചുവയസ്സുള്ള കുഞ്ഞിന്റെ സ്വത്വത്തെ കുറിച്ചാണ്. ആ കുഞ്ഞിന് എന്ത് ദേശീയത? ഏത് രാഷ്ട്രം? എന്തുമതം? യുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുഞ്ഞിന്റ അനാഥത്വത്തിനുള്ള സമർപ്പണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്. ഒന്നാം ലോകയുദ്ധം മുതൽ അമേരിക്ക ഇറാക്കിൽ നടത്തിയ യുദ്ധം വരെയുള്ള യുദ്ധഭൂമികളിൽ അകപ്പെട്ട കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹരണമായ 'Stolen Voices'എന്ന പുസ്തകത്തെ അധികരിച്ചുള്ള ഈ പോഡ്കാസ്റ്റിൽ ലെബനീസ് ഗായകൻ മർസെൽ ഖലീഫ് പാടിയ മഹ്മൂദ് ഡർവിഷ് ഗാനവും 1966 ൽ ഐക്യരാഷ്ട്രസഭയിൽ എം എസ് സുബ്ബുലക്ഷ്മി പാടിയ ലോകമൈത്രീഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് .ഗോപാലകൃഷ്ണൻ 31 ഒക്ടോബർ 2023 https://www.dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
