
സഹകരണം എന്ന ആശയവും ഗാന്ധിയും: കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഒരു ഗാന്ധിജയന്തി പോഡ്കാസ്റ്റ് 57/2023
1946 ഒക്ടോബർ ആറാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി. ' ഏതൊരു സഹകരണപ്രസ്ഥാനത്തിന്റേയും വിജയരഹസ്യം എന്നത് അംഗങ്ങളുടെ സത്യസന്ധതയാണ്. കുറേ പണം കൈവെച്ച് അതിൽ നിന്നും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് മോശം ലക്ഷ്യമാണ്. അതുപോലെ മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു, ' സഹകരണപ്രസ്ഥാനങ്ങളിലെ അധികാരകേന്ദ്രീകരണം ഒരുനാൾ അരാജകത്വം ക്ഷണിച്ചുവരുത്തും' എന്ന്. കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ രക്ഷിക്കുവാൻ കക്ഷിരാഷ്ട്രീയഭേദമന്യേ സഹകാരികൾ പ്രതിജ്ഞയെടുക്കേണ്ട ഒരു ഗാന്ധിജയന്തിയാകട്ടേ ഇത്. ഗാന്ധിജിയുടെ സഹകരണാശയത്തെക്കുറിച്ചുള്ള ചെറിയ പോഡ്കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 02 ഒക്ടോബർ 2023
Audio and video play straight from the show's own hosting. PodSubs stores and serves no media.
