Skip to content
PodSubs
ShowsPeopleGuestsJobsNewsEvents
More
BlogPodCred
Menu
ShowsPeopleGuestsJobsNewsEventsBlogPodCredNetworksSign in
Join nowSign in
  • Shows
  • People
  • Jobs
  • News
  • More
    • Guests
    • Events
    • Blog
    • PodCred
    • Networks
    Join nowSign in

Dilli Dali

Dilli Dali artwork

അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും : Interview with C.P. John 35/2024

Jun 26, 202436 minAudio
ShareXLinkedInFacebookWhatsAppEmail

ഇന്ന് 2024 ജൂൺ 25. ഇന്ത്യയിൽ അടിയന്തിരാവസ്ഥയുടെ വാർഷികദിനമാണിന്ന്. സി. പി. ജോൺ അടിയന്തിരാവസ്ഥയ്ക്കു മുൻപുതന്നെ വിദ്യാർത്ഥിരാഷ്ട്രീയം തുടങ്ങിയെങ്കിലും 1975 ജോണിന്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായകമായി. 'അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും ' എന്ന വിഷയത്തിൽ സി .പി ജോൺ ആശയവ്യക്തതയോടെ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി - ദാലി പോഡ്കാകാസ്റ്റിൽ. 1975 ലെ ആഗോളസാഹചര്യവും ഇന്ത്യൻ സാഹചര്യവും, ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്തിവാരത്തെ മനസ്സിലാക്കുന്നതിൽ സോവിയറ്റ് യൂണിയനും ആ ഉപദേശങ്ങൾ വഴി ഇന്ദിരാഗാന്ധിയ്ക്കും സംഭവിച്ച വീഴ്ചകൾ, രാഷ്ട്രീയവ്യക്തിയിൽ വളരുന്ന സമഗ്രാധിപത്യപ്രവണതകൾ എങ്ങനെ അയാൾ ഇടപെടുന്ന സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു, ആപൽഘട്ടങ്ങളിൽ ഭരണഘടനയേയും ജനാധിപത്യത്തേയും വീണ്ടെടുക്കുന്നതിൽ ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായി വിജയിക്കുന്നതിന്റെ തുടർച്ചകൾ, ഇതെല്ലാം 2024 ലെ തിരഞ്ഞെടുപ്പുഫലത്തിൻ്റെ വെളിച്ചത്തിൽ സി. പി. ജോൺ വിലയിരുത്തുന്നു. പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. സ്നേഹപൂർവ്വം, എസ്. ഗോപാലകൃഷ്ണൻ 25 ജൂൺ 2024

Audio and video play straight from the show's own hosting. PodSubs stores and serves no media.

Hosts and Guests

Nobody is credited on this episode yet.

Credit the people on this episode

Be the first to rate this episode

More episodes

All episodes
  1. 2026 ലെ ദീപാവലി പോഡ്കാസ്റ്റ് : അക്ബർ രാജധാനിയിൽ താൻസെൻ പാടി തിരികൊളുത്തിയ ദീപക് രാഗത്തെക്കുറിച്ച്

    Nov 8, 202630 minAudio

    ദില്ലി - ദാലിയുടെ 2026 ലെ ദീപാവലി പോഡ്‌കാസ്റ്റ് വെളിച്ചം എന്ന് പേരുള്ള ഒരു ഉത്തരേന്ത്യൻ രാഗത്തെക്കുറിച്ചാണ്. അക്ബറിന്റെ രാജധാനിയിൽ താൻസെൻ അതു പാടിയപ്പോൾ താനേ വിളക്കു തെളിഞ്ഞെന്ന് ഐതിഹ്യം.രാംപൂർ നവാബിന്റെ സംഗീതസദസ്സിലെ...

    Credit the people on this episode

  2. മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman

    Oct 28, 202638 minAudio

    കുമാരനാശാൻ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ പത്രാധിപർ ടി .കെ. മാധവൻ 1919 ൽ ആയിരിക്കണം ദേശാഭിമാനിയിൽ ഒരു മുഖപ്രസംഗം എഴുതി, മഹാകവി മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മേലിൽ കവിതയെഴുത്തിൽ മാത്രം ശ്രദ്ധിച്ച്...

    Credit the people on this episode

  3. ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri

    Oct 21, 202617 minAudio

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉസ്താദ് ഈ ഗാനം...

    Credit the people on this episode

  4. ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan

    Sep 27, 202620 minAudio

    ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’: ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും...

    Credit the people on this episode

  5. IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?

    Sep 27, 202614 minAudio

    ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട്...

    Credit the people on this episode