
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഒരു മൈക്കിൾ ജാക്സൺ പ്രതിഷേധഗാനവും 58/2023
നമ്മളൊന്നും അവർക്കൊരു പ്രശ്നമല്ലന്നേ ... ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ഒരു മൈക്കിൾ ജാക്സൺ പ്രതിഷേധഗാനത്തെ ഓർമ്മയിലേക്ക് കൊണ്ടുവന്നു. 1996 ലെ ഈ പാട്ടിൽ മൈക്കിൾ ജാക്സൺ പാടി: 'എല്ലാവർക്കും ഭ്രാന്തായോ? എല്ലാവരും കാര്യങ്ങൾ വഷളാക്കുന്നു. വാർത്തകളിൽ കോട്ടുമിട്ടുവന്ന് എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുന്നു. എനിക്കാകെ പറയാനുള്ളത് ഒരൊറ്റ കാര്യമാണ്, അവർക്ക് നമ്മളൊന്നും ഒരു പ്രശ്നമല്ലന്നേ ... വെറുപ്പിന്റെ ഇരയായി ഇരയായി ഞാൻ തളർന്നിരിക്കുന്നു ... എന്നെ പരിഗണിക്കാതെ പരിഗണിക്കാതെ ഞാൻ അദൃശ്യനായിരിക്കുന്നു ' ഡൽഹി സംഭവവികാസങ്ങളും മൈക്കിൾ ജാക്സൺ ഗാനവും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 05 ഒക്ടോബർ 2023 https://dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
