Skip to content
PodSubs
ShowsPeopleGuestsJobsNewsEvents
More
BlogPodCred
Menu
ShowsPeopleGuestsJobsNewsEventsBlogPodCredNetworksSign in
Join nowSign in
  • Shows
  • People
  • Jobs
  • News
  • More
    • Guests
    • Events
    • Blog
    • PodCred
    • Networks
    Join nowSign in

Dilli Dali

Dilli Dali artwork

ഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023

Dec 23, 202333 minAudio
ShareXLinkedInFacebookWhatsAppEmail

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ സംഗീതവും. യാഥാസ്ഥിതിക ബ്രാഹ്മണ്യം വിഴുങ്ങിക്കഴിഞ്ഞിരുന്ന മദിരാശി സംഗീതസഭകളിലൊന്നിൽ 1953 ൽ വന്നുപാടിയ മുസ്ലിം ഉസ്താദിൻ്റെ (അന്ന് അദ്ദേഹം പാകിസ്താൻ പൗരനായിരുന്നു. 57 ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്) കാൽ തൊട്ടുവന്ദിച്ചു ജി. എൻ. ബാലസുബ്രഹ്മണ്യം. നെറ്റിചുളിച്ച ബ്രാഹ്മണ്യത്തോട് GNB പറഞ്ഞു, ഞാൻ വന്ദിച്ചത് ഉസ്താദിൻ്റെ ശബ്ദനാളിയിൽ തപസ്സിരിക്കുന്ന ഗാനസരസ്വതിയെയാണ് എന്ന്. 1950കളിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടിയ 'ഹമീർ' രാഗത്തിൻ്റെ കേൾവി എനിക്കുനൽകിയ നാദസ്നാനത്തിനുള്ള ആദരമാണ് ഈ പോഡ്കാസ്റ്റ്. ആ ഹമീർ ഒരു രാഷ്ട്രീയ ഉൽപന്നം കൂടിയാണ് എന്ന് ഇക്കാലത്ത് നാം ഓർക്കേണ്ടതുമുണ്ട്. ഗാനവും പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ 23 ഡിസംബർ 2023 https://www.dillidalipodcast.com/

Audio and video play straight from the show's own hosting. PodSubs stores and serves no media.

Hosts and Guests

Nobody is credited on this episode yet.

Credit the people on this episode

Be the first to rate this episode

More episodes

All episodes
  1. 2026 ലെ ദീപാവലി പോഡ്കാസ്റ്റ് : അക്ബർ രാജധാനിയിൽ താൻസെൻ പാടി തിരികൊളുത്തിയ ദീപക് രാഗത്തെക്കുറിച്ച്

    Nov 8, 202630 minAudio

    ദില്ലി - ദാലിയുടെ 2026 ലെ ദീപാവലി പോഡ്‌കാസ്റ്റ് വെളിച്ചം എന്ന് പേരുള്ള ഒരു ഉത്തരേന്ത്യൻ രാഗത്തെക്കുറിച്ചാണ്. അക്ബറിന്റെ രാജധാനിയിൽ താൻസെൻ അതു പാടിയപ്പോൾ താനേ വിളക്കു തെളിഞ്ഞെന്ന് ഐതിഹ്യം.രാംപൂർ നവാബിന്റെ സംഗീതസദസ്സിലെ...

    Credit the people on this episode

  2. മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman

    Oct 28, 202638 minAudio

    കുമാരനാശാൻ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ പത്രാധിപർ ടി .കെ. മാധവൻ 1919 ൽ ആയിരിക്കണം ദേശാഭിമാനിയിൽ ഒരു മുഖപ്രസംഗം എഴുതി, മഹാകവി മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മേലിൽ കവിതയെഴുത്തിൽ മാത്രം ശ്രദ്ധിച്ച്...

    Credit the people on this episode

  3. ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri

    Oct 21, 202617 minAudio

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉസ്താദ് ഈ ഗാനം...

    Credit the people on this episode

  4. ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan

    Sep 27, 202620 minAudio

    ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’: ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും...

    Credit the people on this episode

  5. IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?

    Sep 27, 202614 minAudio

    ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട്...

    Credit the people on this episode