
മറ്റൊരാടുജീവിതം A Podcast by S. Gopalakrishnan 36/2024
മറ്റൊരാടുജീവിതം എന്ന പോഡ്കാസ്റ്റിലേക്ക് സ്വാഗതം. ഇന്നത്തെ (July 3, 2024) ഡൽഹി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു മനുഷ്യകഥാനുഗായിയായ വാർത്തയാണ് ഈ പോഡ്കാസ്റ്റിന് നിദാനം. ഡെറാഡൂണിലെ വീടിനുമുന്നിൽ 2008 ൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുള്ള ഒരു ബാലനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. പതിനാറുവർഷങ്ങൾക്കുശേഷം മനു തിരികെ വീട്ടിലെത്തി, 2024 ജൂൺ അവസാനം. രാജസ്ഥാനിലെ പേരരറിയാത്ത ഒരുൾപ്രദേശത്ത് ആടുമേയ്ക്കാൻ അടിമജീവിതത്തിന് വിധിക്കപ്പെട്ട മനുവിന്റെ രക്ഷക്കെത്തിയ അപരിചിതനാര്? നമ്മുടെ ജീവിതങ്ങളിലുമില്ലേ, നിർണ്ണായക പങ്കുവഹിച്ച ചില അപരിചിതർ? സ്നേഹപൂർവ്വം, എസ്. ഗോപാലകൃഷ്ണൻ
Audio and video play straight from the show's own hosting. PodSubs stores and serves no media.
