
ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023
സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്കിൽ എത്തി. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്. അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു. ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു. മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു. 2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി. ഡിസംബർ അവസാനം ഉത്തർപ്രദേശിലെ അത്കോണ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഒരു കടുവ പത്തുമണിക്കൂർ വിശ്രമിച്ചു. വയനാട്ടിലിറങ്ങിയ കടുവയെ മൃഗശാലയിലടച്ചു. ദുബായ് യിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ നാഗരികൻ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നുതള്ളുകയായിരുന്നു. 2023 ഡിസംബർ അവസാനം ഭൂമി മനുഷ്യനോട് എന്തോ പറയുന്നുണ്ട്. ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത്. ഇക്കൊല്ലത്തെ അവസാനലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ https://www.dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
