
ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം 05/2024
എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു. ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി. ഞാൻ ചോദിച്ചു, ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ? ഇല്ലേ? ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം. കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി: 'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്. എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും കർമ്മങ്ങളായി കഴിയുമ്പോഴേക്കും ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന വിരോധാഭാസം മനം മറച്ചിലുണ്ടാക്കുന്നു' ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ പുതിയലക്കം 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയ കടമ്മനിട്ടക്കവിത വായിച്ചതിൻ്റെ ഫലമാണ്. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു, കാരണം ഇതുചെയ്യുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 27 ജനുവരി 2024
Audio and video play straight from the show's own hosting. PodSubs stores and serves no media.
