
നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023
ഡൽഹിയിലെ മോത്തിലാൽ നെഹ്റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി. വി. നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു. ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു. അദ്ദേഹം സംസാരിച്ചത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രത്യേക ഘരാനയെക്കുറിച്ചുമാത്രമായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ പോഡ്കാസ്റ്റ്. ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ പാടിയ യമൻ രാഗതരാന അദ്ദേഹത്തിൻ്റെ ഇഷ്ടഗാനമായിരുന്നു. അതും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 30 സെപ്റ്റംബർ 2023 https://www.dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
