Skip to content
PodSubs
ShowsPeopleGuestsJobsNewsEvents
More
BlogPodCred
Menu
ShowsPeopleGuestsJobsNewsEventsBlogPodCredNetworksSign in
Join nowSign in
  • Shows
  • People
  • Jobs
  • News
  • More
    • Guests
    • Events
    • Blog
    • PodCred
    • Networks
    Join nowSign in

Dilli Dali

Dilli Dali artwork

സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013

Aug 21, 20231 hr 2 minAudio
ShareXLinkedInFacebookWhatsAppEmail

ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ്, ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞാൽ വിപരീതധ്രുവത്തിന്റെ രാഷ്ട്രപിതാവെന്ന വലുപ്പത്തിൽ സവർക്കറെ കണ്ടുതുടങ്ങിയിരിക്കുന്നു. എന്തായിരുന്നു സവർക്കറിന്റെ കാഴ്ചപ്പാടുകൾ? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ദേശീയതാസങ്കല്പം? ഇന്ത്യൻ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം ബ്രിട്ടീഷ് വിരോധം ഉപേക്ഷിച്ചിരുന്നോ? എന്തായിരുന്നു സവർക്കർക്ക് ജിന്നയും അംബേദ്‌കറും തമ്മിലുണ്ടായിരുന്ന ബന്ധം? ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സവർക്കർ കണ്ടതെങ്ങനെയാണ്? ഇന്ത്യയിലെ ഹിംസാത്മകമായ രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്തായിരുന്നു? ഇന്ത്യയിലെ കൃസ്ത്യാനികളെയും മുസ്ലിങ്ങളേയും അദ്ദേഹത്തിന്റെ രാഷ്ട്രീയം എങ്ങനെ വിലയിരുത്തി? ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുയായിയായിപ്പോയ ഒരു മലയാളി 'എന്താ, സവർക്കർ ഒരു ദേശാഭിമാനിയല്ലേ ' എന്നു ചോദിച്ചാൽ എന്തുത്തരം നൽകാം? ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരിണാമത്തെക്കുറിച്ച് ചരിത്രപരമായി അപഗ്രഥിക്കുന്ന കവി പി. എൻ. ഗോപീകൃഷ്ണനുമായുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം 'സവർക്കർ: മിത്തും യാഥാർഥ്യവും' എന്ന വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്നു. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 21 August 2023

Audio and video play straight from the show's own hosting. PodSubs stores and serves no media.

Hosts and Guests

Nobody is credited on this episode yet.

Credit the people on this episode

Be the first to rate this episode

More episodes

All episodes
  1. 2026 ലെ ദീപാവലി പോഡ്കാസ്റ്റ് : അക്ബർ രാജധാനിയിൽ താൻസെൻ പാടി തിരികൊളുത്തിയ ദീപക് രാഗത്തെക്കുറിച്ച്

    Nov 8, 202630 minAudio

    ദില്ലി - ദാലിയുടെ 2026 ലെ ദീപാവലി പോഡ്‌കാസ്റ്റ് വെളിച്ചം എന്ന് പേരുള്ള ഒരു ഉത്തരേന്ത്യൻ രാഗത്തെക്കുറിച്ചാണ്. അക്ബറിന്റെ രാജധാനിയിൽ താൻസെൻ അതു പാടിയപ്പോൾ താനേ വിളക്കു തെളിഞ്ഞെന്ന് ഐതിഹ്യം.രാംപൂർ നവാബിന്റെ സംഗീതസദസ്സിലെ...

    Credit the people on this episode

  2. മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman

    Oct 28, 202638 minAudio

    കുമാരനാശാൻ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ പത്രാധിപർ ടി .കെ. മാധവൻ 1919 ൽ ആയിരിക്കണം ദേശാഭിമാനിയിൽ ഒരു മുഖപ്രസംഗം എഴുതി, മഹാകവി മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മേലിൽ കവിതയെഴുത്തിൽ മാത്രം ശ്രദ്ധിച്ച്...

    Credit the people on this episode

  3. ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri

    Oct 21, 202617 minAudio

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉസ്താദ് ഈ ഗാനം...

    Credit the people on this episode

  4. ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan

    Sep 27, 202620 minAudio

    ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’: ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും...

    Credit the people on this episode

  5. IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?

    Sep 27, 202614 minAudio

    ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട്...

    Credit the people on this episode