
മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023
1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്. അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി. രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു. കുത്തബ് മിനാർ കോംപ്ലക്സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'വഞ്ചീശമംഗളം' ഒന്നുപാടാമോ? ഒരു മടിയും കൂടാതെ അദ്ദേഹം പാടി, 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു, 'നാഗവല്ലീ, മനോന്മണീ രാമനാഥൻ തേടും ബാലേ' പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ കൂടെ ചിലവഴിച്ച ഒരു ഡൽഹി ഓണദിവസത്തിൻ്റെ ഓർമ്മയിലേക്ക് സ്വാഗതം. പോഡ്കാസ്റ്റിൽ 1937 ൽ കമലാ ശ്രീനിവാസൻ പാടി record ചെയ്ത 'വഞ്ചീശമംഗള'വും ആ ഗാനത്തിന്റെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 24 ആഗസ്റ്റ് 2023
Audio and video play straight from the show's own hosting. PodSubs stores and serves no media.
