
പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ : Dr Manoj Kuroor on Kalamandalam Krishnankutty Poduval 28/2024
'തൻ്റെ ഹനുമാൻ എനിക്കുവെറും പൂച്ചക്കുട്ടിയാടോ' കലാമണ്ഡലം രാമൻകുട്ടിനായരോട് ഒരിക്കൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞത്. ' പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ' ദില്ലി -ദാലിയുടെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ജന്മശതാബ്ദി പോഡ്കാസ്റ്റിലേക്ക് സ്വാഗതം. 2024 മെയ് 28 ആണ് ആദ്ദേഹത്തിന്റെ നൂറാം ജന്മദിനം. ' അടിമുടി കല, അകം പുറം കല' ആ സർഗ്ഗജീവിതത്തെക്കുറിച്ച് ഡോ. മനോജ് കുറൂർ ആഴത്തിൽ വിശദമായി സംസാരിക്കുന്നു. ദൈർഘ്യം: 38 മിനിട്ട് സ്നേഹത്തോടെ എസ്. ഗോപാലകൃഷ്ണൻ 26 മെയ് 2024
Audio and video play straight from the show's own hosting. PodSubs stores and serves no media.
